തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസിയു നിറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസിയു നിറഞ്ഞു. കടുത്ത വെന്റിലേറ്റര്‍ ക്ഷാമവുംഅനുഭവപ്പെടുന്നു.

സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലെയും സ്ഥിതി സമാനമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസിയുവും, വെന്റിലേറ്ററുകളും നിറയുന്ന സാഹചര്യമാണ് നിലവിലുളളത്.

സ്വകാര്യ മേഖലയിലെ 85% കിടക്കകളും നിറഞ്ഞു കഴിഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം 30,000ത്തില്‍ അധികം റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകുന്നതാണ് വെല്ലുവിളിയാകുന്നത്.

കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ നിറഞ്ഞുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഐസിയു കിടക്കളും ഒഴിവില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി വെന്റിലേറ്റര്‍ സൗകര്യവും ലഭ്യമല്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *