കോവിഡ് ചികിത്സ: സഹായം ആവശ്യപ്പെട്ടു പ്രധാനമന്ത്രിയ്ക്ക് കത്തയച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ചികിത്സയ്ക്ക് കൂടുതല്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അയച്ചത്. ഓക്‌സിജനും വാക്‌സിനും ഉള്‍പ്പെടെയുള്ളവ അടിയന്തിരമായി നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്റെ ആവശ്യകത വലിയ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. അതിനാല്‍ കേരളത്തിന് അടിയന്തിരമായി 1000 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും വെന്റിലേറ്ററും നല്‍കണമെന്ന് കത്തില്‍ പറയുന്നു. ഇത് കൂടാതെ വാക്‌സിന്‍ കൂടുതല്‍ അനുവദിക്കണം. 50 ലക്ഷം ഡോസ് കൊവിഷീല്‍ഡും 25 ലക്ഷം ഡോസ് കൊവാക്‌സിനും അടിയന്തിരമായി നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇറക്കുമതി ചെയ്യുന്ന വിഹിതത്തില്‍ നിന്ന് 500 മെട്രിക് ടണ്‍ ആദ്യ ഗഡുവായി കേരളത്തിന് അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ 500 ടണ്‍ കൂടി സംസ്ഥാനത്തിനായി നീക്കിവെക്കണം.കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് 500 ടണ്‍അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. കേരളത്തിന്കഴിയാവുന്നത്ര ഓക്‌സിജന്‍ ടാങ്കറുകള്‍, പിഎസ്‌എ പ്ലാന്റുകള്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയും മുന്‍ഗണനാടിസ്ഥാനത്തില്‍ അനുവദിക്കണമെന്നും കത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *