തല മൊട്ടയടിച്ച്‌ ഇ.എം.ആഗസ്തി

തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉടുമ്ബന്‍ചോല മണ്ഡലത്തില്‍ മന്ത്രി എം.എം.മണിയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ഥി ഇ.എം.ആഗസ്തി തല മൊട്ടയടിച്ചു. തിരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു.

ഉടുമ്ബന്‍ചോലയില്‍ എം.എം.മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്. രാജകുമാരി,രാജാക്കാട് ,സേനാപതി ,ശാന്തന്‍പാറ, ഉടുമ്ബന്‍ചോല പഞ്ചായത്തുകളില്‍ വ്യക്തമായ ലീഡാണ്​ എം.എം.മണി നേടിയത്​. തിരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ തല മൊട്ടയടിക്കുമെന്ന് ആഗസ്തി പറഞ്ഞിരുന്നു. തല കുനിച്ച്‌ ജനവിധി മാനിക്കുന്നു. പറഞ്ഞ വാക്ക് പാലിക്കുമെന്നും അഗസ്തി പറഞ്ഞിരുന്നു. എന്നാല്‍ ആഗസ്തി മൊട്ടയടിക്കരുതെന്നായിരുന്നു മണിയാശാന്‍ ആവശ്യപ്പെട്ടത്.

പക്ഷേ, പറഞ്ഞ വാക്ക് പാലിക്കുകയായിരുന്നു ആഗസ്തി. വാക്കുകള്‍ പാലിക്കാനുള്ളതാണെന്ന് കുറിച്ചുകൊണ്ടാണ് തല മൊട്ടയടിച്ച ഫൊട്ടോ ആഗസ്തി ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്

Leave a Reply

Your email address will not be published. Required fields are marked *