കണ്ണൂരില്‍ ബോംബ് സ്ഫോടനം; കുട്ടികള്‍ക്ക് പരിക്ക്

കണ്ണൂര്‍ : ഇരിട്ടിയില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ അഞ്ചുവയസ്സുകാരനും, ഒന്നര വയസ്സുകാരനും പരിക്ക്. സഹോദരങ്ങളായ മുഹമ്മദ് അമീന്‍, മുഹമ്മദ് റദീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പടിക്കച്ചാലില്‍ രാവിലെയോടെയായിരുന്നു സംഭവം.

ഐസ്‌ക്രീം ബോളുകൊണ്ടുണ്ടാക്കിയ ബോംബാണ് പൊട്ടിത്തെറിച്ചത്. ആളൊഴിഞ്ഞ പറമ്ബില്‍ നിന്നും ഐസ്‌ക്രീം ബോള്‍ ലഭിച്ച കുട്ടികള്‍ വീട്ടിലെത്തി തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ അഞ്ച് വയസ്സുള്ള അമീനാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നരവയസ്സുകാരന്‍ റദീസി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *