ജനങ്ങളോട് പൊലിസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് കേസുകള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരില്‍ പൊലിസ് ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി നിര്‍ദേശം.

മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച്‌ എറണാകുളം മുനമ്ബം പൊലിസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശിയായ കാര്‍ ഡൈവര്‍ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്. ഏപ്രില്‍ 16ന് രണ്ട് പൊലിസുകാര്‍ മുനമ്ബം സ്റ്റേഷനില്‍ വെച്ച്‌ മര്‍ദ്ദിച്ചെന്നും ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച്‌ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *