കോവിഡ് വ്യാപനം: നിര്‍ണ്ണായക തീരുമാനങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡിനെതിരെ പോരാടുന്നതിന് വേണ്ടത്ര മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കി.

100 ദിവസത്തെ കോവിഡ് ഡ്യൂട്ടി പൂര്‍ത്തിയാക്കുന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ന്ന് വരാനിരിക്കുന്ന സര്‍ക്കാര്‍ നിയമനങ്ങളില്‍ മുന്‍ഗണന നല്‍കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടൊപ്പം 100 ദിവസത്തെ കോവിഡ് ചുമതലകള്‍ പൂര്‍ത്തിയാക്കുന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിയുടെ വിശിഷ്ട കോവിഡ് നാഷണല്‍ സര്‍വീസ് സമ്മാന്‍ നല്‍കുകയും ചെയ്യും.

ഫൈനല്‍ ഇയര്‍ എം‌.ബി‌.ബി‌.എസ് വിദ്യാര്‍ത്ഥികളെ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ടെലി-കണ്‍സള്‍ട്ടേഷനും ഗുരുതരാവസ്ഥയില്‍ അല്ലാത്ത കോവിഡ് രോഗികളുടെ നിരീക്ഷണത്തിന് ഉപയോഗപ്പെടുത്തുന്നതിനും തീരുമാനമായി. ബി‌.എസ്‌.സി, ജി‌.എന്‍‌.എം യോഗ്യതയുള്ള നഴ്‌സുമാരെ സീനിയര്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മേല്‍നോട്ടത്തില്‍ മുഴുവന്‍ സമയ കോവിഡ് നഴ്‌സിംഗ് ചുമതലകളില്‍ ഉപയോഗപ്പെടുത്തുന്നതിനും കേന്ദ്രം തീരുമാനിച്ചു.

നീറ്റ്-പിജി പരീക്ഷ കുറഞ്ഞത് 4 മാസത്തേക്ക് മാറ്റിവയ്ക്കുന്നതിനും,
മെഡിക്കല്‍ ഇന്റേണുകളെ അവരുടെ അധ്യാപരുടെ മേല്‍നോട്ടത്തില്‍ കോവിഡ് മാനേജ്‌മെന്റ് ചുമതലകളില്‍ വിന്യസിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *