മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി

പുത്തൻകുരിശ് : സംസ്ഥാനത്ത് കോവിഡ് വാക്സിൻ ചലഞ്ച് ഏറ്റെടുത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യവസായിയും, സാമൂഹിക പ്രവർത്തകനുമായ ശ്രീകുമാർ.എസ്.പിള്ള  ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

സി .പി.എം. ജില്ലാ സെക്രട്ടറി സി എൻ.മോഹനൻ ഏറ്റുവാങ്ങി. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ  നടന്ന ചടങ്ങിൽ പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡൻറ്  സോണിയ മുരുകേശൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് അശോക് കുമാർ.കെ.കെ, വടവുകോട് ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.എം തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബിൾ ജോർജ്ജ്, വാർഡ് മെമ്പർ വി എസ് ബാബു, വിഷ്ണു വിജയൻ , സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി പി.റ്റി.അജിത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *