സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കോവാക്‌സിന്‍ ഡോ​സി​ന് 400 രൂ​പ​യാ​യി കു​റ​ച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ കോ​വാ​ക്സി​നും വി​ല​കു​റ​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന വാ​ക്സി​ന്‍റെ വി​ല​യാ​ണ് കു​റ​ച്ച​ത്. ഡോ​സി​ന് 400 രൂ​പ​യാ​യി വി​ല കു​റ​ച്ചു​വെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്ക് അ​റി​യി​ച്ചു.​പ്ര​മു​ഖ മ​രു​ന്ന് നി​ര്‍​മാ​ണ ക​മ്ബ​നി​യാ​യ ഭാ​ര​ത് ബ​യോ​ടെ​ക്ക് ഐ​സി​എം​ആ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കോ​വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ച​ത്.

നേ​ര​ത്തെ, സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് 400 രൂ​പ​യ്ക്ക് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന വാ​ക്‌​സി​ന്‍റെ വി​ല 300 രൂ​പ​യാ​യി കു​റ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഭാ​ര​ത് ബ​യോ​ടെ​ക്കും വി​ല കു​റ​ച്ച​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഡോ​സി​ന് 600 രൂ​പ​യ്ക്ക് ന​ല്‍​കാ​നാ​യി​രു​ന്നു ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ തീ​രു​മാ​നം. ഈ ​തു​ക​യി​ല്‍ നി​ന്നു​മാ​ണ് 200 രൂ​പ കു​റ​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *