മേയ് 3 മുതല്‍ 7 വരെ പെന്‍ഷന്‍ വിതരണത്തിന് പ്രത്യേക ക്രമീകരണം

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ രൂക്ഷ സാഹചര്യമാണ് സംസ്ഥാനത്ത്. പ്രതിദിനം മുപ്പതിനായിരത്തില്‍ അധികം രോഗികളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് മേയ് 3 മുതല്‍ 7 വരെ ട്രഷറികള്‍ മുഖേനയുള്ള പെന്‍ഷന്‍ വിതരണത്തിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മേയ് 3ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്ബര്‍ പൂജ്യത്തില്‍ (0) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചക്ക് ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്ബര്‍ ഒന്നില്‍ (1) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും.

മേയ് 4ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്ബര്‍ രണ്ടില്‍ (2) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചക്ക് ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്ബര്‍ മൂന്നില്‍ (3) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം നടക്കും.

5ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്ബര്‍ നാലില്‍ (4) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കുംഉച്ചക്ക് ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്ബര്‍ അഞ്ചില്‍ (5) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും 6ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്ബര്‍ ആറില്‍ (6) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചക്ക് ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്ബര്‍ ഏഴില്‍ (7) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും 7ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്ബര്‍ എട്ടില്‍ (8) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചക്ക് ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്ബര്‍ ഒമ്ബതില്‍ (9) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും.

ഒരു സമയം ട്രഷറി ക്യാഷ്/ ടെല്ലര്‍ കൗണ്ടറുകള്‍ക്ക് സമീപം പരമാവധി 5 പേരെ മാത്രമേ അനുവദിക്കൂ. കൃത്യമായ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് എല്ലാ ഇടപാടുകാരും ഉറപ്പു വരുത്തണം. ട്രഷറിയുടെ ടോക്കണ്‍/ ക്യാഷ്/ ടെല്ലര്‍ കൗണ്ടറുകള്‍ക്ക് മുന്‍പില്‍ പെന്‍ഷന്‍കാര്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. ഇടപാടുകള്‍ക്കായി ട്രഷറികളില്‍ എത്തുന്ന എല്ലാവരും ട്രഷറിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് സോപ്പോ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിച്ചോ കൈകള്‍ അണുവിമുക്തമാക്കുകയും മാസ്‌ക്ക് ധരിക്കുകയും വേണം.

കൂടാതെ, ട്രഷറികളില്‍ നേരിട്ട് എത്താന്‍ കഴിയാത്ത പെന്‍ഷന്‍കാര്‍ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങള്‍ ഒപ്പിട്ട ചെക്കിനോടൊപ്പം സമര്‍പ്പിക്കുകയാണെങ്കില്‍ ആവശ്യപ്പെടുന്ന തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed