കണ്ടെയിൻമെന്റ് സോണുകൾ 28-04-2021

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിൽ മെഡിക്കൽ കോളജ്, വലിയശാല, നന്ദൻകോട്, കുളത്തൂർ, പൂജപ്പുര ഡിവിഷനുകളെയും പുല്ലമ്പാറ പഞ്ചായത്തിൽ 14-ാം വാർഡ്, കല്ലിയൂർ പഞ്ചായത്തിൽ നാലാം വാർഡ്, ഇടവ പഞ്ചായത്ത് 13,14,15 വാർഡുകൾ, വിതുര പഞ്ചായത്തിൽ ഒന്നു മുതൽ 17 വരെ വാർഡുകൾ എന്നീ പ്രദേശങ്ങളെ വാർഡ് കണ്ടെയ്ൻമെന്റ് സോണായും തിരുവനന്തപുരം കോർപ്പറേഷനിൽ പാങ്ങോട്, തിരുമല, തൃക്കണ്ണാപുരം, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ വഴിമുക്ക് – വിവേകാനന്ദ ലൈൻ, മടവൂർ പഞ്ചായത്തിൽ വട്ടലൂർക്കാവ്, പാങ്ങോട് പഞ്ചായത്തിൽ അംബേദ്കർ കോളനി എന്നിവിടങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *