തിരുവനന്തപുരത്ത് 3,210 പേർക്കൂ കൂടി കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (28 ഏപ്രിൽ 2021) 3,210 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,154 പേർ രോഗമുക്തരായി. 20,606 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.3 ശതമാനമായി ഉയർന്നു.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 2,807 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ രണ്ടു പേർ ആരോഗ്യ പ്രവർത്തകരാണ്.

ജില്ലയിൽ പുതുതായി 5,305 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 59,288 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 586 പേർ രോഗലക്ഷണങ്ങളൊന്നുമില്ലാതെ നിരീക്ഷണ കാലം പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *