സംസ്ഥാനത്ത് കോവിഡ്‌ കാല കര്‍ശന നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ്‌ കാല കര്‍ശന നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കേരളത്തില്‍ ജനിതക വ്യതിയാനമുള‌ള വൈറസുകള്‍ പെരുകുകയാണ്. ഇതിനെ കുറിച്ചുള‌ള റിസ്‌ക് അസസ്‌മെന്റ് പഠനം രോഗവ്യാപന സാദ്ധ്യത, മരണസാദ്ധ്യത, വാക്‌സിനെ മറികടക്കാനുള‌ള കഴിവ് എന്നിവ പഠന വിധേയമാക്കുന്നു. ഇതനുസരിച്ച്‌ രോഗവ്യാപന സാദ്ധ്യത വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തിയത്. സംസ്ഥാനത്ത് നിലവില്‍ രണ്ട് ലക്ഷത്തിലധികം കൊവിഡ് രോഗികളുണ്ട്.

ഇന്ന് കോഴിക്കോട് അയ്യായിരത്തിലധികം പേര്‍‌ രോഗബാധിതരായി. തൃശൂര്‍ ജില്ലയില്‍ വരും ദിവസങ്ങളില്‍ രോഗികള്‍ ഇരട്ടിയാകുമെന്ന് മുഖ്യമന്ത്രി ഓര്‍‌മ്മിപ്പിച്ചു.

സംസ്ഥാനത്ത് വാക്‌സിനേഷന്‍ കൂട്ടും. ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിച്ചു. മാസ്‌ക് ധരിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം. എന്‍ 95 മാസ്‌കാണ് അഭികാമ്യം അതല്ലെങ്കില്‍ ഇരട്ട മാസ്‌ക് ധരിക്കുന്ന രീതി പിന്‍തുടരണമെന്ന് മുഖ്യമന്ത്രി ഇന്നും ഓര്‍മ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *