ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ ചുമട്ടുതൊഴിലാളി സംഭാവന നല്‍കി 

പുത്തന്‍കുരിശ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നല്‍കി ചുമട്ടുതൊഴിലാളി മാതൃകയായി. ടൗണില്‍ ചുമട്ടുതൊഴിലാളി യൂണിയന്‍ അംഗമായ കെ.പി.ഉണ്ണികൃഷ്ണന്‍ ആണ് അമ്പതിനായിരം രൂപയുടെ ചെക്ക് സി. പി. എം. ജില്ലാ കമ്മറ്റി അംഗം സി.ബി.ദേവദര്‍ശന്‍ കൈമാറിയത്.

അവശത അനുഭവക്കുന്ന സാധരണക്കാരന് എന്നാലാവുന്ന ഒരു കൈതാങ്ങ്എന്ന് മാത്രമാണ് താന്‍ ഇതിലൂടെലക്ഷ്യം വച്ചതെന്ന്‌ പുത്തന്‍കുരിശില്‍  ചുമട്ട് തൊഴിലാളിയായി ജോലിചെയ്യുന്ന  ഉണ്ണികൃഷ്ണന്‍പറഞ്ഞു.

കോവിഡ് മഹാമാരിമൂലം കഷ്ടത അനുഭവിക്കുന്ന സാധാരണക്കാരയായ ആളുകള്‍ക്ക് കോവിഡ് വാക്‌സിനേഷന്റെ പ്രതിരോധ കുത്തിവെയ്പ്പ് വളരെയധികം ആത്മ വിശ്വാസം  നല്‍കുന്നുണ്ടെന്നും ചെക്ക് ഏറ്റുവാങ്ങിയശേഷം സി.ബി.ദേവദര്‍ശന്‍ പറഞ്ഞു.

ചടങ്ങില്‍ വടവുകോട് ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ്  എം.എം. തങ്കച്ചന്‍, പുത്തന്‍കുരിശ് വാര്‍ഡ്‌മെംബര്‍  കെ.പി ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *