സംസ്ഥാനത്ത് മദ്യം ഹോം ഡെലിവറിയില്ല

തിരുവനന്തപുരം: കോവിഡ് കാലത്ത്  മദ്യം ഹോം ഡെലിവറി വില്‍പ്പന നടത്താനുള്ള ബിവറേജസ് കോര്‍പറേഷന്റെ നീക്കം നടപ്പാകില്ല. ഹോം ഡെലിവെറിക്ക് തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. ഇത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി തീരുമാനിക്കേണ്ട കാര്യമാണെന്നും നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളം, തിരുവനന്തപുരം നഗരങ്ങളില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ ഓണ്‍ലൈന്‍ മുഖേനയുള്ള ഓര്‍ഡനനുസരിച്ച്‌ വീടുകളിലെത്തിക്കാനായിരുന്നു ബിവറേജസ് കോര്‍പറേഷന്‍ ലക്ഷ്യമിട്ടിരുന്നത്. സര്‍ക്കാര്‍ തീരുമാനമനുസരിച്ച്‌ മദ്യം ഹോം ഡെലിവറി നല്‍കാനായിരുന്നു ആലോചന.

Leave a Reply

Your email address will not be published. Required fields are marked *

You may missed