സോളാര്‍ കേസില്‍ സ​രി​ത​യ്ക്ക് ആ​റ് വ​ര്‍​ഷം ക​ഠി​ന ത​ട​വും 40,000 രൂ​പ പി​ഴ​യും

ശി​ക്ഷാ കാ​ലാ​വ​ധി സ​മ​യ​ത്ത് ജാമ്യമില്ല

കോ​ഴി​ക്കോ​ട്: സോ​ളാ​ര്‍ ത​ട്ടി​പ്പ് കേ​സി​ലെ ര​ണ്ടാം പ്ര​തി സ​രി​ത എ​സ്. നാ​യ​ര്‍​ക്ക് കോ​ട​തി ആ​റ് വ​ര്‍​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കോ​ഴി​ക്കോ​ട് ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മൂ​ന്നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ശി​ക്ഷാ കാ​ലാ​വ​ധി സ​മ​യ​ത്ത് പ്ര​തി​ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ച​തി​ല്‍ താ​ന്‍ തെ​റ്റു​കാ​രി​യ​ല്ലെ​ന്നും ഒ​ന്നാം പ്ര​തി ബി​ജു രാ​ധാ​കൃ​ഷ്ണ​നാ​ണ് പ​ണം വാ​ങ്ങി​യ​തെ​ന്നും ത​നി​ക്കെ​തി​രാ​യ കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും സ​രി​ത വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ല്ല.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ല്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സരിതയ്‌ക്കെതിരെ ചുമത്തിയ ചതി, വഞ്ചന, ഗൂഢാലോചന, ആള്‍മാറാട്ടം എന്നി കുറ്റങ്ങള്‍ തെളിഞ്ഞതായി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ബി​ജു രാ​ധാ​കൃ​ഷ്ണ​ന്‍ കോ​വി​ഡ് ക്വാ​റ​ന്‍റൈ​നി​ലാ​യ​തി​നാ​ല്‍ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ല. മേ​യ് നാ​ല് വ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്ന് ബി​ജു കോ​ട​തി​യെ അ​റി​യി​ച്ചു.

ബി​ജു​വി​നെ​തി​രാ​യ കേ​സ് മേ​യ് നാ​ലി​ന് ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ​സ​രി​ത​യു​ടെ​യും ബി​ജു​വി​ന്‍റെ​യും ഡ്രൈ​വ​റാ​യി​രു​ന്ന കേ​സി​ലെ മൂ​ന്നാം പ്ര​തി മ​ണി​മോ​നെ കോ​ട​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് വെ​റു​തെ വി​ട്ടി​രു​ന്നു.

സോ​ളാ​ര്‍ പാ​ന​ല്‍ വ​ച്ച്‌ ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് 42 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്ന് അ​ബ്ദു​ള്‍ മ​ജീ​ദ് എ​ന്ന​യാ​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് സ​രി​ത കു​ടു​ങ്ങി​യ​ത്. കേ​സി​ല്‍ ക​ഴി​ഞ്ഞ മാ​സം വി​ധി​പ​റ​യാ​നാ​യി​രു​ന്നു കോ​ട​തി നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യി ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് സ​രി​ത​യ്ക്ക് വാ​റ​ണ്ടും അ​യ​ച്ചു. എ​ന്നാ​ല്‍ തു​ട​ര്‍​ച്ച​യാ​യി സ​രി​ത ഹാ​ജ​രാ​കാ​തി​രു​ന്നു. ഇ​തോ​ടെ അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​ന് പി​ന്നാ​ലെ ക​സ​ബ പോ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി സ​രി​ത​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

നി​ല​വി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ജ​യി​ലാ​ണ് സ​രി​ത.

Leave a Reply

Your email address will not be published. Required fields are marked *