കവടിയാറിലെ മൂന്ന് നില കെട്ടിടത്തിന് മുകളില്‍ തീപിടുത്തം

തിരുവനന്തപുരം: മൂന്ന് നില കെട്ടിടത്തിന് മുകളില്‍ വന്‍ തീപിടുത്തം.കവടിയാറിലെ ഹോട്ടലിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കയര്‍ കെട്ടി താഴെ എത്തിച്ചു.

ആറ് യൂണിറ്റ് ഫയര്‍ ഫോഴ്സെത്തി നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. ഇന്ന് ഉച്ചയോടെയാണ് ഹോട്ടലില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ പ്രദേശവാസികള്‍ അ​ഗ്നിശമനാ കേന്ദ്രത്തില്‍ വിവരം അറിയിക്കുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരാണ് തൊഴിലാളികളെ രക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed