ആഗോളതലത്തില്‍ കോവിഡ് ബാധിതര്‍ 14.84 കോടി

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിനാല് കോടി എണ്‍പത്തിനാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 31.33 ലക്ഷം കടന്നു. പന്ത്രണ്ട് കോടി അറുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നിരിക്കുന്നു. നിലവില്‍ 28 ലക്ഷത്തിലധികം പേരാണ് കോവിഡ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ 16.25 ശതമാനമാണിത്. രോഗമുക്തി നിരക്ക് 82.62 ശതമാനമായി.

Leave a Reply

Your email address will not be published. Required fields are marked *