കോഴിക്കോട് ജില്ലയില്‍ 3251 പേര്‍ക്ക് കോവിഡ്

കോഴിക്കോട്:ജില്ലയില്‍ തിങ്കളാഴ്ച 3251 പേര്‍ക്ക് കോവിഡ് . വിദേശത്ത് നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 5 പേര്‍ക്കും പോസിറ്റീവ് ആയി. 64 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്ബര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 3179 പേരാണ്. 1074 പേര്‍ കൂടി രോഗമുക്തി നേടി. 12,730 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.69 ആണ്.

Leave a Reply

Your email address will not be published. Required fields are marked *