തിരഞ്ഞെടുപ്പ് ഫണ്ട് കവര്‍ച്ച: ഒന്‍പതു പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: ദേശീയപാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് കവര്‍ന്ന കേസില്‍ ഒന്‍പതു പേര്‍ കസ്റ്റഡിയില്‍. കുഴല്‍പ്പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളെയാണ് ഇന്നു പുലര്‍ച്ചെ എറണാകുളത്തുനിന്ന് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ രാഷ്ട്രീയബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് തൃശൂര്‍ എസ്‌പി ജി.പൂങ്കുഴലി പറഞ്ഞു.

ദേശീയപാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി കൊച്ചിയിലേക്ക് അയച്ച പണമാണു കവര്‍ന്നത്. ദേശീയപാതയില്‍ കൊടകരയില്‍ ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ 4.45നായിരുന്നു സംഭവം. അറസ്റ്റിലായവരില്‍ ഏഴുപേര്‍ സംഭവത്തില്‍ നേരിട്ടുപങ്കെടുത്തവരും രണ്ടുപേര്‍ ഇവരുടെ സഹായികളുമാണെന്നു പൊലീസ് പറഞ്ഞു. മൂന്നു കാറുകളിലായി എത്തിയാണു സംഘം പണവും കാറും തട്ടിയെടുത്തത്. ഈ കാര്‍ പിന്നീട് പടിഞ്ഞാറേക്കോട്ടയില്‍നിന്ന് കണ്ടെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *