ഓക്സിജന്‍ : അഭ്യൂഹം പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് യോഗി

ലഖ്നൗ: യുപിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ഇത് സംബന്ധിച്ച്‌ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന ഭീഷണിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും യോഗി പോലീസിനോട് നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളില്‍ ഒന്നും ഓക്സജിന്‍ ക്ഷാമം നേരിടുന്നില്ലെന്ന് യോഗി അവകാശപ്പെട്ടു. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പുമാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും യോഗി പറഞ്ഞു.മരുന്നുകള്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരെയും കരിഞ്ചന്തയ്ക്കു വില്‍ക്കുന്നവര്‍ക്ക് എതിരെയും ശക്തമായ നടപടി സ്വീകരികക്ണമെന്നും പൊതുസുരക്ഷാ-ഗുണ്ടാ നിയമപ്രകാരം കേസെടുക്കണമെന്നും നേരത്തേ ഉന്നതതല ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു.

രണ്ട് ദിവസം മുന്‍പ് ഒരു സ്വകാര്യ ആശുപത്രി ഓക്സിജന്‍ ക്ഷാമം ഉണ്ടെന്ന് പരാതി ഉയര്‍ത്തി. എന്നാല്‍ പരിശോധനയില്‍ മതിയായ അവളവില്‍ ഓക്സജിന്‍ ഉണ്ടെന്ന് കണ്ടെത്തി. ഇത്തരക്കാരാണ് സമൂഹത്തില്‍ ഭീതി പടര്‍ത്തുന്നതെന്ന് യോഗി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *