ഡല്‍ഹിയില്‍ ലോക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്ന ഡ​ല്‍​ഹി​യി​ല്‍ ലോക് ഡൗണ്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂടി നീ​ട്ടി. മെയ് മൂ​ന്നു വ​രെ ഡ​ല്‍​ഹി​യി​ല്‍ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രിവാള്‍ പ​റ​ഞ്ഞു.

ന്യൂഡല്‍ഹി: കോവിഡ് പ്രതിദിന കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിയമന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. കൊറോണ ഇപ്പോഴും നാശം വിതയ്ക്കുകയാണെന്ന് തീരുമാനം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ദില്ലിയില്‍ പ്രതിദിനം 20,000 ത്തിലധികം കോവിഡ് -19 കേസുകളും 32 ശതമാനം വരെ പോസിറ്റിവിറ്റി നിരക്കും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡ് -19 മരണസംഖ്യയിലും ഡല്‍ഹി ഏറ്റവുമധികം വര്‍ധന രേഖപ്പെടുത്തി. 357 പേര്‍ കൂടി രോഗത്തിന് ഇരയായി. 24,000 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിലെ ഡാറ്റയില്‍ ദേശീയ തലസ്ഥാനത്ത് സജീവമായ കൊറോണ വൈറസ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്താണ്. സജീവമായ കേസുകളുടെ എണ്ണം നഗരത്തില്‍ 93,080 ആയി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed