കോവിഡ്‌ പ്രതിരോധത്തിനൊപ്പം ക്രൈസ്തവ സഭകള്‍

കോട്ടയം :പള്ളികളില്‍ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും, നിയന്ത്രണങ്ങള്‍ ഉറപ്പ് വരുത്തണമെന്നും വൈദീകര്‍ക്കും വിശ്വാസികള്‍ക്കും ക്രൈസ്തവ സഭാ മേലാധ്യക്ഷന്മാരുടെ നിര്‍ദ്ദേശം. കെ.സി.ബി.സിയും യാക്കോബായ സഭയും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി.
പെരുന്നാളുകളില്‍ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സഭ നിര്‍ദ്ദേശം നല്‍കി.

കോവിഡ്‌ തീവ്രത കുറയുന്നത് വരെ വിവാഹങ്ങള്‍ നീട്ടിവയ്ക്കണമെന്നും ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയുടെ ദൈര്‍ഖ്യം കൂടരുതെന്നും കഴിയുന്നത്രയും വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ കുര്‍ബ്ബാനയില്‍ പങ്കെടുത്താല്‍ മതിയെന്നും കോവിഡ്‌
തീവ്രത കുറയുന്നത് വരെ വിവാഹം, മാമോദീസ ഉള്‍പ്പെടെയുള്ള കൂദാശകള്‍ നീട്ടിവയ്ക്കണമെന്നും സഭ നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed