ഓക്സിജന്റെയും വാക്സീനുകളുടെയും ഇറക്കുമതി നികുതിയും സെസ്സും പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഓക്സിജന്റെയും കോവിഡ് വാക്സീനുകളുടെയും ഇറക്കുമതി നികുതിയും ഹെല്‍ത് സെസ്സും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരും. മൂന്നു മാസത്തേക്കാണ് പിന്‍വലിച്ചത്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.

ജനറേറ്ററുകള്‍, സ്റ്റോറേജ് ടാങ്കുകള്‍, ഫില്ലിങ് സംവിധാനങ്ങള്‍, കോണ്‍സെന്‍ട്രേറ്ററുകള്‍ തുടങ്ങി ആരോഗ്യ രംഗത്ത് ആവശ്യമായ ഉപകരണങ്ങളുടെ ഇറക്കുമതിക്കും ഈ ഇളവുണ്ടാകും. കസ്റ്റംസ് ക്ലിയറന്‍സ് വിഷയങ്ങള്‍ പരിഹരിക്കാന്‍ ഒരു നോഡല്‍ ഓഫിസറെയും നിയമിച്ചു.

നിലവില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടു വാക്സീനുകളാണ് ഇന്ത്യയ്ക്കുള്ളത്. ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനക മരുന്നു കമ്ബനിയും ചേര്‍ന്നു വികസിപ്പിച്ച്‌ പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡും ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സീനും.

Leave a Reply

Your email address will not be published. Required fields are marked *