ഓക്‌സിജനില്ല; പഞ്ചാബിലെ ആശുപത്രിയിൽ ആറു രോഗികൾ മരിച്ചു

ന്യൂഡല്‍ഹി:  ഒക്‌സിജൻ ക്ഷാമത്തെ തുടർന്ന് പഞ്ചാബിലെ ആശുപത്രിയിൽ ആറു
രോഗികൾ മരിച്ചു. അമൃത്സറിലെ നീൽ കാന്ത് ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

48 മണിക്കൂറിനിടെയാണ് ആറു മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സർക്കാർ ആശുപത്രികൾക്ക് നൽകിയതിന് ശേഷം മാത്രമേ ഓക്‌സിജൻ സ്വകാര്യ ആശുപത്രികൾക്ക് നൽകുവെന്ന് ഭരണകൂടം അറിയിച്ചതായി നീൽകാന്ത് ആശുപത്രി എം.ഡി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *