സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയി ജസ്റ്റീസ് എന്‍.വി രമണ ചുമതലയേറ്റു

ന്യുഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയി ജസ്റ്റീസ് എന്‍.വി രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്യത്തിന്റെ 48ാമത് ചീഫ് ജസ്റ്റീസ് ആണ് നുതലപതി വെങ്കട രമണ എന്ന എന്‍.വി രമണ.

2022 ഓഗസ്റ്റ് 26 വരെയാണ് രമണയുടെ കാലാവധി. ചീഫ് ജസ്റ്റീസായിരുന്ന എസ്.എ ബോബ്‌ദെ ഇന്ന് വിരമിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ രമണയുടെ സ്ഥാനക്കയറ്റം.

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌രടപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ പൊന്നവരത്ത് കര്‍ഷക കുടുംബത്തില്‍ ജനിച്ച ജസ്റ്റീസ് രമണ ഈനാട് ദിനപത്രത്തില്‍ 1979-80 കാലഘട്ടത്തില്‍ ജോലി ചെയ്തിരുന്നു. ആന്ധ്രാപ്രദേശ് ഹൈക്കോടതി, സെന്‍ട്രല്‍, ആന്ധ്രാപ്രദേശ് അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യുണല്‍, സുപ്രീം കോടതി എന്നിവിടങ്ങളില്‍ ജഡ്ജിയായി സേവനം ചെയ്തു. ഭരണഘടന, സിവില്‍, തൊഴില്‍, സര്‍വീസ്, തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ട്. അന്തര്‍ സംസ്ഥാന നദി ട്രിബ്യൂണലിനും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *