സംസ്ഥാനത്ത് എന്‍ഡിഎ ശക്തമായ സാന്നിദ്ധ്യമാകും: കെ സുരേന്ദ്രന്‍

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ശക്തമായ സാന്നിദ്ധ്യമാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സീറ്റുകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടി രണ്ടക്കം കടക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു സുരേന്ദ്രന്‍.

ഗുരുവായൂരിലും തലശേരിയിലും സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത് പാര്‍ട്ടിയുടെ വീഴ്ച്ചയായി കണക്കാക്കാന്‍ കഴിയില്ല. സാങ്കേതിക പിഴവ് മൂലമാണ് അത് നടന്നത്. ഇക്കാര്യം പാര്‍ട്ടി പരിശോധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ ഏകോപനം താളം തെറ്റി. രാജ്യത്ത് ഫ്രീയായി ആര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വാങ്ങിയിട്ടും കേരളം വാങ്ങാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *