എ​റ​ണാ​കു​ള​ത്ത് ക​ടു​ത്ത നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​റ​ണാ​കു​ള​ത്ത് ക​ടു​ത്ത നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

നാ​ല് പ​ഞ്ചാ​യ​ത്ത​ട​ക്കം 551 വാ​ര്‍​ഡു​ക​ള്‍ എ​റ​ണാ​കു​ള​ത്ത് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​ണ്. പു​റ​ത്തു നി​ന്നും ഇ​വി​ടേ​ക്ക് വ​രു​ന്ന​വ​ര്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കാ​തെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്കും. ഇ​തി​നാ​യി പോ​ലീ​സ് പ​രി​ശോ​ധ​ന ക‍​ര്‍​ശ​ന​മാ​ക്കും.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ഭീ​തി പ​ര​ത്താ​ന്‍ ചി​ല​ര്‍ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ഇ​തി​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ലേ​ബ​ര്‍ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ഭാ​ഷ​ക​ള്‍ സം​സാ​രി​ക്കു​ന്ന​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി എ​റ​ണാ​കു​ള​ത്ത് ക​ണ്ട്രോ​ള്‍ റൂം ​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *