കള്ളപ്പണം: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാതെ മാറ്റിവച്ചു

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കാതെ മാറ്റിവച്ചു. ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്നും, അല്ലെങ്കില്‍ മധ്യവേനലവധി കഴിഞ്ഞ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബിനീഷ് 6 മാസമായി ജയിലില്‍ ആണെന്ന് പ്രതിഭാഗം കോടതിയെ ധരിപ്പിച്ചെങ്കിലും കോടതി കേസ് പരിഗണിച്ചില്ല. ബിനീഷ് ഏറെ നാളായി ജയിലില്‍ ആണെന്ന് അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ മയക്കുമരുന്ന് കേസില്‍ ഇതിലും കൂടുതല്‍ കാലമായി ജയിലില്‍ കിടക്കുന്നവര്‍ ഉണ്ടെന്നു എതിര്‍ഭാഗം കോടതിയില്‍ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്കഴിഞ്ഞ ഒക്ടോബറിലാണ്. അച്ഛന് ക്യാന്‍സര്‍ ബാധയുണ്ടെന്നും ഒപ്പം നില്‍ക്കാനായി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ബിനീഷ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *