കോട്ടയത്ത് മൂന്നു പഞ്ചായത്തുകളില്‍ സമ്ബൂര്‍ണ നിയന്ത്രണം

കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ കോട്ടയം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളില്‍ സമ്ബൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. അതിരമ്ബുഴ, ആര്‍പ്പൂക്കര, പാമ്ബാടി പഞ്ചായത്തുകളിലാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണം കൊണ്ടുവരുന്നത്.

ഇവിടങ്ങളില്‍ രാത്രി ഏഴ് മുതല്‍ പുലര്‍ച്ചെ ഏഴ് വരെ യാത്രകള്‍ കര്‍ശനമായി നിരോധിച്ചു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും രാത്രി ഏഴിന് ശേഷം അടയ്ക്കണമെന്നാണ് കളക്ടറുടെ ഉത്തരവ്. മൂന്ന് പഞ്ചായത്തിന്റെ അതിര്‍ത്തികളിലും പൊലീസ് പട്രോളിങ് ശക്തമാക്കും.ജില്ലയിലെ 15 ഇടങ്ങളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *