ആര്.ടി.പി.സി.ആര്. പരിശോധന കുറഞ്ഞ നിരക്കില്‍
തിരുവനന്തപുരം : കൊറോണ വൈറസ് കണ്ടെത്താനുള്ള ആര്.ടി.പി.സി.ആര്. പരിശോധന കുറഞ്ഞ നിരക്കില്‍ നടത്താന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയും സംയുക്തമായി ‘കൈത്താങ്ങ്’ എന്ന പദ്ധതി ആരംഭിച്ചു.
1700 രൂപയുടെ ടെസ്റ്റ് 700 രൂപയ്ക്ക് ചെയ്യാനാണ് സംവിധാനമൊരുക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം ഡി.എം.ഒ. ഡോ. കെ.എസ്.ഷിനു നിര്‍വഹിച്ചു.ചടങ്ങില്‍ ഐ.എം.എ. ശാഖാ പ്രസിഡന്റ് ഡോ. സി.വി.പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ഐ.എം.എ. സെക്രട്ടറി ഡോ. സിബി കുര്യന് ഫിലിപ്പ്, ഡോ. ആര്.ശ്രീജിത്ത്, റെഡ്ക്രോസ് ചെയര്മാന് രഞ്ജിത് കാര്ത്തികേയന് സെക്രട്ടറി പദ്മകുമാര്‍, ഡോ. ഗീതാകുമാരി എന്നിവര്‍ പ്രസംഗിച്ചു.