ഭാര്യ ഒപ്പം വന്നത്​ കുടുംബകാര്യം; താനായത്​ കൊണ്ടാണ്​ വിവാദമായത്​ : പിണറായി

തിരുവനന്തപുരം: താന്‍ കോവിഡ്​ പ്രോ​ട്ടോകോള്‍ ലംഘിച്ചുവെന്ന്​ പറയുന്നവര്‍ അതെന്താണെന്ന്​ വിശദീകരിച്ചാല്‍ മറുപടി നല്‍കാമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രോ​ട്ടോകോളും ലംഘിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

കോവിഡ്​ ബാധിച്ച്‌​ ആശുപത്രിയിലേക്ക്​ പോകു​േമ്ബാഴും തിരികെ വരു​േമ്ബാഴും ഭാര്യ ഒപ്പം വന്നത്​ കുടുംബകാര്യം മാത്രമാണ്​. താനായത്​ കൊണ്ടാണ്​ അത്​ വിവാദമായത്​. തനിക്ക്​ കോവിഡിന്‍റെ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മകള്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനാലാണ്​ ടെസ്റ്റ്​ ചെയ്​തത്​. തെരഞ്ഞെടുപ്പിന്​ മുമ്ബ്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി കോവിഡ്​ പ്രോ​ട്ടോകോള്‍ ലംഘിച്ചുവെന്ന്​ ആരോപണമുയര്‍ന്നിരുന്നു. കോവിഡ്​ സ്ഥിരീകരിച്ചതിന്​ ശേഷം അദ്ദേഹം പൊതു പരിപാടിയില്‍ പ​ങ്കെടുത്തുവെന്നായിരുന്നു ആരോപണങ്ങളിലൊന്ന്​. കോവിഡ്​ നെഗറ്റീവായി തിരികെ പോവു​േമ്ബാള്‍ കോവിഡ്​ ബാധിതയായ ഭാര്യയെ ഒപ്പം കൂട്ടിയതും വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *