ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ദര്‍ശനം രാവിലെ 6 മുതല്‍ രാത്രി 7 വരെ

തിരുവനന്തപുരം:കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ക്ഷേത്രങ്ങളില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി.

രാവിലെ 6 മണിക്ക് നട തുറന്ന് രാത്രി 7ന് അടയ്ക്കും.

പത്ത് വയസ്സിന് താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കും ക്ഷേത്ര ദര്‍ശനം അനുവദിക്കില്ല.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ക്ഷേത്ര ചടങ്ങുകള്‍ക്ക് ആനകള്‍ പാടില്ല. ഇതിനോടകം തീരുമാനിച്ചിട്ടുള്ള ചടങ്ങുകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെങ്കിലും ആചാരപരമായി ആനകളെ ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ചടങ്ങുകളാണെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണം.

ക്ഷേത്ര ദര്‍ശനത്തിന് ഒരു സമയം പത്ത് പേരില്‍ കൂടുതല്‍ അനുവദിക്കുന്നതല്ല.

തെര്‍മല്‍ സ്‌കാന്‍ വഴി പരിശോധന നടത്തിയ ശേഷമെ പ്രവേശനം അനുവദിക്കൂ.

ഉത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചടങ്ങുകള്‍ക്കും 75 പേരില്‍ കൂടുതല്‍ പേര്‍ പാടില്ല.

വഴിപാടുകളുടെ ഭാഗമായിട്ട് മാത്രമെ അന്നദാനം അനുവദിക്കൂ.

ബലിയിടല്‍ ചടങ്ങുകളും അതോടൊപ്പമുള്ള അന്നദാനവും കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കണം.

ദര്‍ശനത്തിന് എത്തുന്നവരും ജീവനക്കാരും മാസ്‌ക് ധരിച്ചിരിക്കണം.

മുഴുവന്‍ ക്ഷേത്ര ജീവനക്കാരും സമയബന്ധിതമായി കോവിഡ്‌ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *