നാസിക്കില്‍ ഓക്സിജന്‍ ടാങ്കര്‍ ചോര്‍ച്ച; 22 കോവിഡ്‌ രോഗികള്‍ ശ്വാസംമുട്ടി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലെ ഡോക്ടര്‍ സാക്കിര്‍ ഹുസൈന്‍ ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്കര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് 22 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം.

ആശുപത്രിക്ക് പുറത്തെ ഓക്‌സിജന്‍ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കില്‍ ചോര്‍ച്ചയുണ്ടായത്. അതേസമയം, ആശുപത്രിയില്‍ ചികിത്സയിലിരുന്നവര്‍ക്ക് അര മണിക്കൂറോളം ഓക്‌സിജന്‍ വിതരണം തടസപ്പെട്ടത്താണ് മരണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെത്തുടര്‍ന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും കേന്ദ്രമന്ത്രി രാജേന്ദ്ര ഷിംഗേന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You may missed