കേരളത്തില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ

തിരുവനന്തപുരം: കോവിഡ്‌  വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലെത്തിയത്.

രാത്രി 9 മണി മുതല്‍ 6 മണി വരെയാണ് കര്‍ഫ്യൂ ഏര്‍ പ്പടുത്തിയിരിക്കുന്നത്. രണ്ടാഴ്ചത്തേക്കാണ് രാത്രി കര്‍ഫ്യൂ. ചരക്ക് വാഹനങ്ങളെ ഒഴിവാക്കി. തൃശ്ശൂര്‍ പൂരം ചടങ്ങ് മാത്രമാക്കി നടത്തും. നാളെയും മറ്റന്നാളും സംസ്ഥാനത്ത് എന്‍ഫോഴ്സ്മെന്റ് ക്യാംപെയിന്‍ നടത്തും.

കേരളത്തില്‍ ബുധനും വ്യാ‍ഴവും മാസ് പരിശോധന നടത്തും. ഇതിലൂടെ രാത്രി കാലങ്ങളില്‍ പൊതു ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിയന്ത്രിക്കാനാകും. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല, വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കും.

തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും. പൂരപ്പറമ്ബില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പൂരപ്പറമ്ബില്‍ സംഘാടകര്‍ക്ക് മാത്രം അനുമതി. 24 ന് നടക്കുന്ന പകല്‍പ്പൂരം ഉണ്ടാകില്ല.

നാളെയും മറ്റന്നാളും എന്‍ ഫോഴ്സ്മെന്റ് ക്യാമ്ബയിന്‍ നടത്തും. ആള്‍ക്കൂട്ടം ഒഴിവാക്കുക ലക്ഷ്യം. ബുധന്‍ വ്യാഴം ദിവസങ്ങളില്‍ മാസ് പരിശോധന. 3 ലക്ഷം പേരെ പരിശോധിക്കുക ലക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *