മന്‍മോഹന്‍ സിങ്ങിന്​ കോവിഡ്​

ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കോവിഡ്​ ബാധിച്ച്‌​ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസ്​ ഇന്‍സ്​റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചു. ട്രോമ കെയര്‍ സെന്‍ററിലാണ്​ അദ്ദേഹം.

പനി ഉണ്ടായതിനെ തുടര്‍ന്ന്​ തിങ്കളാഴ്​ച വൈകിട്ട്​ അഞ്ചു മണിയോടെയാണ്​ മന്‍മോഹന്‍സിങ്ങിനെ ആശുപത്രിയിലേക്ക്​ മാറ്റിയത്​.

ശനിയാഴ്​ച സോണിയ ഗാന്ധി വിളിച്ച കോണ്‍ഗ്രസ്​ പ്രവര്‍ത്തക സമിതിയുടെ വീഡിയോ കോണ്‍ഫറന്‍സ്​ യോഗത്തില്‍ മന്‍മോഹന്‍സിങ്​ പ​ങ്കെടുത്തിരുന്നു. പ്രവര്‍ത്തക സമിതിയുടെ നിര്‍ദേശങ്ങള്‍ അടങ്ങുന്ന കത്ത്​ ഞായറാഴ്​ച​ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ അദ്ദേഹം അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *