3000 കോടി രൂപയുടെ മയക്കുമരുന്നുമായി മത്സ്യബന്ധന കപ്പല്‍ പടിയില്‍

കൊച്ചി: അന്താരാഷ്​ട്ര വിപണിയില്‍ 3000 കോടി രൂപ മൂല്യംവരുന്ന മയക്കുമരുന്നുമായി മത്സ്യബന്ധന കപ്പല്‍ നാവികസേനയുടെ പിടിയിലായി.

അറബിക്കടലില്‍ പട്രോളിങ് നടത്തുകയായിരുന്ന ഐന്‍.എന്‍.എസ് സുവര്‍ണയുടെ നേതൃത്വത്തിലാണ് വന്‍ ലഹരിവേട്ട നടത്തിയത്.

300 കിലോയോളം ലഹരി ഉല്‍പന്നങ്ങളുമായി അഞ്ചുപേരെയാണ്​ പിടികൂടിയത്. പിടികൂടിയ കപ്പലും ഇതിലുണ്ടായിരുന്നവരെയും കൂടുതല്‍ അന്വേഷണത്തിന്​ കൊച്ചി തുറമുഖത്തെത്തിച്ചു.

എന്നാല്‍, ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബലൂചിസ്​താനിലെ മക്രാന്‍ തീരത്തുനിന്ന് ഇന്ത്യന്‍ തീരമോ ശ്രീലങ്കയോ മാലദ്വീപോ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു കപ്പലെന്നാണ് വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *