മെയ് 1 മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും മെയ് 1 മുതല്‍ വാക്‌സിന്‍ ലഭ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

പരമാവധി ഇന്ത്യക്കാര്‍ക്ക് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ വാക്‌സിന്‍ ലഭിക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്താന്‍ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക റെക്കോര്‍ഡ് വേഗതയില്‍ ഇന്ത്യ ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നുണ്ടെന്നും ഇതിലും വലിയ വേഗതയോടെ രാജ്യം ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *