ഡല്‍ഹിയിലെ സ്ഥിതി ആശങ്കാജനകം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാംതരംഗം പിടിമുറുക്കിയിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മരണനിരക്കും ഉയരുന്നുണ്ട്. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രികളിലടക്കം സൗകര്യങ്ങളുടെ ദൗര്‍ലഭ്യമാണ് ഇപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി. കോവി‍ഡ് രൂക്ഷമായി തന്നെ ബാധിച്ച മിക്ക സംസ്ഥാനങ്ങളിലും ആശുപത്രിക്കിടക്കകള്‍ പോലും ലഭ്യമല്ല. ഓക്സിജന്‍ ദൗര്‍ലഭ്യവും അനുഭവപ്പെടുന്നുണ്ട്.

രാജ്യതലസ്ഥാനത്തും സ്ഥിതി മറിച്ചല്ല. ന്യൂഡല്‍ഹിയില്‍ അതീവ ഗുരുതര സാഹചര്യമാണെന്ന് അറിയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആശങ്കാജനകമായ സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ സഹായം തേടി കെജ്രിവാള്‍ അറിയിച്ചിരിക്കുന്നത്. –

കോവിഡ് പ്രതിദിനക്കണക്ക് കുത്തനെ ഉയരുന്നുണ്ടെന്ന കാര്യവും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 25000ത്തില്‍ അധികം കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒറ്റദിവസത്തിനിടെ പോസിറ്റിവിറ്റി റേറ്റ് 24 ല്‍ നിന്നും 30% ആയി ഉയര്‍ന്നുവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *