തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: അഭിപ്രായങ്ങൾ ക്ഷണിക്കുന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ലളിതവും സുതാര്യവുമാക്കുന്നതിനുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ഷണിക്കുന്നു. പൊതു തിരഞ്ഞെടുപ്പ് ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുജനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് കമ്മീഷനെ അറിയിക്കാം. ഇ-മെയിൽ: janahitham2021@gmail.com.  തപാൽ വിലാസം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, റ്റി.സി.27/6(2), വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695 033.

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു
സംസ്ഥാനത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗവർണ്ണറുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ഇന്ന് (ഏപ്രിൽ 19) മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി-പ്രാക്ടിക്കൽ പരീക്ഷകളും ഇനി ഒരു അറിയിപ്പ്  ഉണ്ടാകുന്നത് വരെ മാറ്റിവെച്ചു.

കേരളസർവകലാശാല പരീക്ഷകൾ മാറ്റി
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ചാൻസലർ സർവകലാശാലകളോട് നിർദ്ദേശിച്ചതനുസരിച്ച് കേരളസർവകലാശാല ഇന്ന് (ഏപ്രിൽ 19) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു.  മാറ്റിവച്ച പരീക്ഷകൾ മേയ് 10 മുതൽ പുനഃക്രമീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *