ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. റാലികളുണ്ടാക്കുന്ന പ്രത്യാഘാതം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മനസിലാക്കണമെന്നും രോഗവ്യാപന പശ്ചാത്തലത്തിലാണ് തന്റെ റാലികള്‍ റദ്ദാക്കാനുള്ള തീരുമാനമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.

ലോകത്തേറ്റവും വേഗതയില്‍ കോവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം അതിരൂക്ഷമാകുന്നത് ഇതാദ്യമായാണ്. കോവിഡ് ബാധിതരായ 1501 പേര്‍ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടു. ഇന്നത്തെ കണക്കോടെ രാജ്യത്ത് കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. 18,01,316 ആക്ടീവ് കോവിഡ് കേസുകളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. രണ്ടാം തരം​ഗത്തില്‍ കോവിഡ് വൈറസിന്‍്റെ ജനിതകമാറ്റം വന്ന വകഭേദം നിരവധി സാംപിളുകളില്‍ കണ്ടെത്തിയെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *