കോവിഡ് രണ്ടാം തരംഗം: ലോക്ക് ഡൗണിനുള്ള സാഹചര്യമില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ആദ്യം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ നിന്നും രാജ്യം ഏറെ മാറി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വാക്സിന്‍ സൗകര്യം ഇല്ലായിരുന്നു. വെന്‍റിലേറ്റര്‍ സൗകര്യങ്ങളും പരിമിതമായിരുന്നു എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യം മാറിയെന്നും ഷാ ചൂണ്ടിക്കാട്ടി.

കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത്​ ശരിയല്ല. തെരഞ്ഞെടുപ്പ്​ നടക്കാത്ത സംസ്ഥാനങ്ങളിലും കോവിഡ്​ വ്യാപനം ഉണ്ടാവുന്നുണ്ടെന്നും അമിത്​ ഷാ പറഞ്ഞു. മഹാരാഷ്​ട്രയില്‍ തെരഞ്ഞെടുപ്പുണ്ടോ?. അവിടെ 60,000ത്തോളം പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. എന്നാല്‍, തെരഞ്ഞെടുപ്പ്​ നടക്കുന്ന പശ്​ചിമബംഗാളില്‍ 4000 പേര്‍ക്ക്​ മാത്രമാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. മഹാരാഷ്​ട്രക്കും പശ്​ചിമബംഗാളിനും സഹായമെത്തിക്കുന്നുണ്ട്​. പക്ഷേ കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത്​ അംഗീകരിക്കാനാവില്ല.- അമിത്​ ഷാ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

You may missed