തുടര്‍ച്ചയായ അഞ്ചാം ദിവസവും രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് കേസുകള്‍ രണ്ടും ലക്ഷം കടക്കുന്നത്.

മരണം തുടര്‍ച്ചയായ ആറാം ദിവസവും ആയിരം കടന്നു. സംസ്ഥാനങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ വ്യാപ്തി കൂട്ടണമെന്ന് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ നിര്‍ദേശിച്ചു. വാക്‌സിന്‍ ക്ഷാമമില്ലെന്നും വലിയ സംസ്ഥാനങ്ങള്‍ക്ക് 4 ദിവസം കൂടുമ്ബോഴും ചെറിയ സംസ്ഥാനങ്ങള്‍ക്ക് 7 ദിവസം കൂടുമ്ബോഴും വാക്സീന്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ഇതുവരെ രോഗികളായവരുടെ എണ്ണം 1.47 കോടി ആയി. ആകെ മരണം 1,77,150. മഹാരാഷ്ട്ര (67,123), ഉത്തപര്‍പ്രദേശ് (27,734), ഡല്‍ഹി (24,375), കര്‍ണാടക (17,489), ഛത്തിസ്ഗഡ് (16,083) എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *