പടക്ക നിര്‍മ്മാണ ശാലയില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പാലോട് പടക്ക നിര്‍മ്മാണ ശാലയില്‍ തീപിടിത്തം. ചൂടലിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. 58കാരിയായ സുശീലയാണ് മരിച്ചത്.

തീ പിടിത്തത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇടിമിന്നലേറ്റാണ് പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിശമന സേനയും പ്രദേശവാസികളും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *