ലോ അക്കാദമി സ്ഥാപകന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായ കോലിയക്കോട് എന്‍.നാരായണന്‍ നായര്‍ (94) അന്തരിച്ചു.

1969 മുതല്‍ 1988 വരെ ലോ അക്കാദമി പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. കേരള സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ആദ്യമായി ഡോക്ടറേറ്റ് നേടിയത് നാരായണന്‍ നായരാണ്. സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് അംഗം സെനറ്റ് അംഗം, ബാര്‍ കൗണ്‍സില്‍ ഓഫ് കേരള ,ചെയര്‍മാന്‍ പദവികള്‍ വഹിച്ചു.

പരേതയായ കെ. പൊന്നമ്മയാണ് ഭാര്യ. മക്കള്‍: രാജ് നാരായണന്‍, ടെലിവിഷന്‍ അവതാരക ഡോ. ലക്ഷ്മി നായര്‍, അഡ്വ. നാഗരാജ് നാരായണന്‍ . മരുമക്കള്‍ : സുധാമണി, അഡ്വ. നായര്‍ അജയ് കൃഷ്ണന്‍, അഡ്വ. കസ്തൂരി. സഹകരണ ബാങ്ക് സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍നായര്‍ സഹോദരനാണ

Leave a Reply

Your email address will not be published. Required fields are marked *