കോവിഡ് വ്യാപനത്തിന് തടയിടാന്‍ ഒരുമിക്കണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന് തടയിടാന്‍ ലോകാരാജ്യങ്ങളോട് ഒത്തൊരുമിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ കീഴടക്കാന്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരുപോലെ ജാഗ്രതകാട്ടണമെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിതീവ്രമാകുന്നു എന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

നേരത്തേയുണ്ടായ പിഴവുകള്‍ പരിഹരിച്ച്‌ എല്ലാ രാജ്യങ്ങളും കോവിഡിനെ പ്രതിരോധിക്കാനാണ് പരിശ്രമിക്കേണ്ടത്. അതിനായി നൂതനമായ പദ്ധതികളും അവബോധന പരിപാടികളും നടപ്പാക്കണം. ലോകം നിരവധി മഹാമാരികളെ മുന്‍പും നേരിട്ടിട്ടുണ്ട്. കോവിഡിന് മുന്‍പ് ലോകം മഹാമാരിയെ നേരിട്ടിട്ട് ഒരു നൂറ്റാണ്ടായി. ഇപ്പോള്‍ കോവിഡാണ് പുതിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിലെ എല്ലാ ശാസ്ത്രജ്ഞരും വിദഗ്ധന്മാരും പ്രയത്നത്തിലും ഗവേഷണത്തിലുമാണ്. ജനങ്ങളുടെ സംശയങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ്. പൊതുസമൂഹം നിയന്ത്രണത്തോടെ ജീവിക്കേണ്ടതാണ് പ്രധാനം. അതിനായി ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും വാക്സിന്‍ വിതരണത്തില്‍ പരസ്പര സഹകരണം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *