ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം, നിരവധി മരണം

ഇന്തോനേഷ്യ : ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എട്ട് പേര്‍ മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ജാവ പ്രവിശ്യയിലാണ് സംഭവം.

ഭൂചലനത്തില്‍ ലുംമാജംഗ്, മലാംഗ്, ബില്‍ട്ടര്‍ ജെംബര്‍, ബില്‍ത്തര്‍ എന്നീ ജില്ലകളില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. ജില്ലകളിലെ വിവിധയിടങ്ങളിലായി 1,189 വീടുകള്‍ തകര്‍ന്നു. ഇതിന് പുറമേ ആശുപത്രികളുള്‍പ്പെടെ നൂറോളം കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

വലിയ പ്രകമ്ബനത്തോടെയായിരുന്നു ഭൂചലനം. പ്രകമ്ബനം മിനിറ്റുകളോളം നീണ്ടു നിന്നതായി ആളുകള്‍ പറഞ്ഞു. മലാംഗ് ജില്ലയിലെ കെപാന്‍ജെന്‍ നഗരത്തില്‍ നിന്നും 96 കിലോ മീറ്റര്‍ അകലെയായി 80 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may missed