ജഡ്ജി പിന്മാറി; മഅ്​ദനിയുടെ ഹരജി അടുത്തയാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്​ദുന്നാസിര്‍ മഅ്​ദനി ജാമ്യ വ്യവസ്​ഥയില്‍ ഇളവ്​ തേടി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചിലെ ജഡ്ജിമാരിലൊരാള്‍ പിന്മാറി. മഅ്​ദനിയെ കുറ്റവിമുക്​തനാക്കിയ കോയമ്ബത്തൂര്‍ സ്​ഫോടന കേസില്‍ അദ്ദേഹത്തിന്​ വേണ്ടി ഹാജരായിട്ടുണ്ടെന്ന്​ ചൂണ്ടിക്കാട്ടി ജസ്​റ്റിസ്​ വി. രാമസുബ്രമണ്യമാണ് പിന്‍മാറിയത്. ഇതോടെ ഹരജി പുതിയ ബെഞ്ച്​ പരിഗണിക്കും.

2003ല്‍ കോയമ്ബത്തൂര്‍ സ്‌ഫോടന കേസില്‍ അഭിഭാഷകന്‍ എന്ന നിലയില്‍ മഅ്​ദനിക്ക് വേണ്ടി ഒന്നില്‍ കൂടുതല്‍ തവണ മദ്രാസ് ഹൈകോടതിയില്‍ ഹാജരായിട്ടുണ്ടെന്ന്​ വ്യക്​തമാക്കിയ ജസ്​റ്റിസ്​ രാമസുബ്രമണ്യം വാദം കേള്‍ക്കുന്നതില്‍ പിന്‍മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മഅദനിയുടെ അപേക്ഷ പുതിയ ബെഞ്ചിന് മുമ്ബാകെ ലിസ്​റ്റ്​ ചെയ്യാനും അടുത്തയാഴ്ച പരിഗണിക്കാനും ചീഫ് ജസ്​റ്റിസ് എസ്.എ. ബോബ്‌ഡെ നിര്‍ദേശിച്ചു.

അതേസമയം, മഅ്​ദനിക്ക് ജാമ്യ വ്യവസ്​ഥയില്‍ ഇളവ്​ നല്‍കരുതെന്ന്​ ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നത് രാജ്യത്തി​െന്‍റ സമാധാനത്തെ പ്രതികൂലമായി ബാധിക്കും. ഇളവ് നല്‍കി കേരളത്തില്‍ പോകാന്‍ അനുവദിച്ചാല്‍ വീണ്ടും ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നും സത്യവാങ്​മൂലത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *