മമത ബാനര്‍ജിയെ പ്രചാരണത്തില്‍ നിന്ന വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രചാരണത്തില്‍ നിന്ന വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ട് വിവാദ പ്രസ്താവനകളിലെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.

ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രസ്താവനയിലെ മമതയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍.

കേന്ദ്രസേനയെ സ്ത്രീകള്‍ തന്നെ തടയണമെന്ന മമതയുടെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിശദീകരണവും തൃപ്തികരമല്ലെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് രാത്രി 8 മുതല്‍ നാളെ രാത്രി എട്ടുവരെ പ്രചാരണത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് കമ്മീഷന്‍ മമതയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *