ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും: കാനം

തിരുവനന്തപുരം : മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനമെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

മാധ്യമങ്ങളില്‍ വന്ന വിവരം മാത്രമാണ് തനിക്കുള്ളത്. വിധിയുടെ ഔദ്യോഗിക രൂപം ലഭിച്ചതിനുശേഷം ഉചിതമായ തീരുമാനമുണ്ടാകുമെന്നും കാനം പറഞ്ഞു. ജലീലിനെതിരെ ഉയരുന്ന രാജി ആവശ്യത്തില്‍ പ്രതികരിക്കാതെയായിരുന്നു കാനം ഇക്കാര്യം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *