കോണ്‍ഗ്രസും ബി ജെ പിയും നടത്തിയ വോട്ടുകച്ചവടം പരാജയപ്പെടും: കോടിയേരി

തിരുവനന്തപുരം : കോണ്‍ഗ്രസും ബി ജെ പിയും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടം നടത്തിയതായി ആരോപിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍.

എന്നാല്‍, ഈ കച്ചവടം വിജയിക്കില്ലെന്നും സര്‍വേകള്‍ പ്രവചിച്ചതിനെക്കാള്‍ സീറ്റ് നേടി എല്‍ ഡി എഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും കോടിയേരി പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ചു കൊണ്ടുള്ള മുല്ലപ്പള്ളിയുടെ പ്രതികരണം ഗൗരവതരമാണ്. തോല്‍വി മുന്നില്‍ക്കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണത്.- കോടിയേരിപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *